എയിംസ്‌ എംഎസ‌്സി നേഴ‌്സിങ‌്, എം ബയോടെക‌്നോളജി എൻട്രൻസ‌് വിജ‌്ഞാപനം ഫെബ്രുവരി ആദ്യം



തിരുവനന്തപുരം ഓൾ ഇന്ത്യ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കൽ സയൻസസിലെ (എയിംസ‌്) എം എസ‌്സി നേഴ‌്സിങ്‌ / ഇതര എംഎസ‌്സി കോഴ‌്സുകൾ/ മാസ‌്റ്റർ ഓഫ‌് ബയോടെക‌്നോളജി എന്നീ കോഴ‌്സുകളിലേക്കുള്ള എൻട്രൻസ‌് പരീക്ഷയുടെ വിശദവിജ‌്ഞാപനം ഉടൻ ഉണ്ടാകുമെന്ന‌്  എയിംസ‌് വൃത്തങ്ങൾ അറിയിച്ചു. മൂന്ന‌് ഘട്ടങ്ങളുളള രജിസ‌്ട്രേഷൻ പ്രക്രീയയുടെ ആദ്യഘട്ട രജിസ‌്ട്രേഷൻ ഫെബ്രുവരി ആദ്യം ആരംഭിക്കും. മുൻ വർഷങ്ങളിൽ രജിസ‌്ട്രേഷൻ പ്രക്രീയ പൂർത്തിയാക്കുന്നതിൽ  വീഴ‌്ച വരുത്തിയതുമൂലം ധാരാളം വിദ്യാർഥികൾക്ക‌് പ്രവേaശന പരീക്ഷയ‌്ക്ക‌് അവസരം നഷ്ടപ്പെട്ടിരുന്നു.അതിനാൽ ഇത്തവണ  പ്രോസ‌്പെക്ടീവ‌് ആപ്ലീക്കന്റ‌്സ‌് അഡ്വാൻസ‌് രജിസ‌്ട്രേഷൻ (പാർ) സൗകര്യമാണ‌്വിദ്യാർഥികൾക്ക‌് അപേക്ഷയ‌്ക്കായി  എയിംസ‌് ഒരുക്കിയിട്ടുള്ളത‌്. ഇവയിൽ മൂന്ന‌് ഘട്ടമാണുള്ളത‌്. ഒന്നാംഘട്ടമായ ബേസിക‌് രജിസ‌്ട്രേഷൻ പൂർത്തിയാക്കിയാൽ ഇവയുടെ വിവരങ്ങൾ വെബ‌്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക‌് അവരുടെ അപേക്ഷയുടെ തൽസ്ഥിതി ബോധ്യമാകും‌. തുടർന്ന‌്തിരുത്താൻ അവസരം ലഭിക്കും.  തുടർന്ന‌് രണ്ടാംഘട്ടമായി ഫൈനൽ രജിസ‌്ട്രേഷനുള്ള കോഡ‌് വിദ്യാർഥികൾക്ക‌് ലഭിക്കും. മൂന്നാംഘട്ടമായ ഫൈനൽ രജിസ‌്ട്രേഷൻ ഘട്ടത്തിൽ ഫീസ് ഒടുക്കൽ,  പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കൽ എന്നിവയ‌്ക്ക‌് അവസരം ലഭിക്കും.  വിശദ വിവരങ്ങൾ ഉടൻ aiimsexams.org വെബ‌്സൈറ്റിൽ ലഭിക്കും, Read on deshabhimani.com

Related News