എഐസിടിഇ സിമാറ്റ് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം



അടുത്ത അധ്യയനവര്‍ഷം മാനേജ്മെന്റ് ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിന് മാനദണ്ഡമായി പരിഗണിക്കുന്ന, എഐസിടിഇയുടെ കോമണ്‍  മാനേജ്മെന്റ് അഡ്മിഷന്‍ ടെസ്റ്റി(സിമാറ്റ്)ന് ഇപ്പോള്‍ അപേക്ഷിക്കാം. അടുത്ത കംപ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് 2017 ജനുവരി 28, 29തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.   ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അല്ലെങ്കില്‍ 2017–18ലെ  പ്രവേശനം ആരംഭിക്കുന്നതിനു മുമ്പ് ഫലം പുറത്തുവരുന്ന ബിരുദ കോഴ്സുകളിലെ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 10മുതല്‍  ഡിസംബര്‍ 12വരെ www.aicte-cmat.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. Read on deshabhimani.com

Related News