എബിസിഡി കോഴ്‌‌സിന് പ്രിയമേറുന്നു



തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ കീഴിലെ  കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽലും ( K-DISC),കേരള ബ്ലോക്ക് ചെയിൻ അക്കാദമിയും  (KBA), ഐ സി ടി അക്കാദമിയും (ICTAK) സംയുക്തമായി നടത്തുന്ന നുതന സാങ്കേതിക വിദ്യകോഴ്‌സായ ആക്സിലറേറ്റഡ് ബ്ലോക്ക് ചെയിൻ കൊംപീറ്റൻസി ഡവലപ്മെന്റ് (ABCD) കോഴ്‌സിന് പ്രിയമേറുന്നു. വാണിജ്യ രംഗത്ത് അതിവേഗം വളരുന്ന തൊഴിൽ മേഖലയാണ് ബ്ലോക്ക് ചെയിൻ കോഴ്‌സിലൂടെ കെ - ഡിസ്‌ക് പരിചയപ്പെടുത്തുന്നത്. ഡിജിറ്റൽ വിവരങ്ങൾ വിതരണം ചെയ്യുന്നതിനും പരസ്പരം സൗകര്യത്തോടെ കൈമാറുന്നതിനും വേണ്ടിയുള്ള നൂതന ടെക്‌നോളജിയാണ്ബ്ലോക്ക് ചെയിൻ. ഉദാഹരണത്തിന്, വരും കാലങ്ങളിൽ നമ്മുടെ നിരത്തുകളിൽ നിറയുന്ന ഇലക്ട്രിക് വാഹനങ്ങളിലെ ചാർജിംഗ്സംവിധാനം,  ഡ്രൈവർ ലെസ് വാഹനങ്ങളുടെ പ്രവർത്തനം തുടങ്ങിയവ ബ്ലോക്ക് ചെയിനിലൂടെ ആവും സജീവമാകുക. ബ്ലോക്ക് ചെയിൻ പഠനത്തിനു മുന്നോടിയായി പഠിക്കേണ്ടുന്ന കോഴ്സ് ആണ് ഫുൾ സ്റ്റാക്ക്  ഡെവലപ്പർ  കോഴ്സ്.  ആഗോളതലത്തിൽ തന്നെ മികച്ച തൊഴിൽ അവസരങ്ങളാണ് ഫുൾ-സ്റ്റാക്ക് ,ബ്ലോക്ക് ചെയിൻ ടെക്നോളോജി കോഴ്സ് പൂർത്തിയാകുന്നവർക്ക് ലഭിക്കുന്നത്. സമ്പദ് സേവനം, റിയൽ എസ്റ്റേറ്റ്,ആഗോള ഷിപ്പിങ്, ആരോഗ്യരക്ഷ, മൊബൈൽ ഇടപാടുകൾ തുടങ്ങിയ വിവിധ മേഖലകളിൽ ഇത് പൂർത്തിയാക്കുന്നവർക്ക് നിരവധി തൊഴിൽ സാധ്യതകളാണ് ലഭ്യമാകുന്നത്. തിരുവനന്തപുരം , എറുണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ്  കെ - ഡിസ്‌ക് പരിശീലനം നൽകുക. സയൻസിൽ ബിരുദംഅല്ലെങ്കിൽ ഡിപ്ലോമ ഇൻ എഞ്ചിനീയറിംഗ്  ഉള്ള 50 വയസ് പ്രായപരിധിയുള്ള  ആർക്കും  അപേക്ഷിക്കാവുന്നതാണ്. സോഫ്റ്റ്‌വെയർ വികസനത്തിൽ പ്രോഗ്രാമിങിന്റെ പ്രധാന മേഖലകളെ കോർത്തിണക്കാനുള്ള   വൈദഗ്ധ്യം ആണ് ഫുൾസ്റ്റാക്ക് ഡെവലപ്മെന്റ്. ഒരു ഐടി പ്രോഡക്റ്റ് കമ്പനി എന്ന നിലയ്‌ക്ക്, സൺടെക് അത്തരം നൈപുണ്യമുള്ളവർക്ക്‌ തൊഴിലവസങ്ങൾ നൽകുന്നുണ്ട് .  എബിസിഡി കോഴ്സിലേക്ക്  രജിസ്റ്റർ ചെയ്യണ്ട അവസാന തീയതി ജൂലൈ 6, പ്രവേശന പരീക്ഷ ജൂലൈ 13. കൂടുതൽ വിവരങ്ങൾക്ക്ഫോൺ : 8078102119, 0471 -2700813 , വെബ്സൈറ്റ് : abcd.kdisc.kerala.gov.in Read on deshabhimani.com

Related News