ജനാധിപത്യത്തിന് ശക്തിപകരുന്ന വിധി



ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി. ഹരീഷ് റാവത്ത് സര്‍ക്കാരിന് രണ്ടു ദിവസത്തിനകം വിശ്വാസവോട്ട് തേടാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാതെ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഭരണഘടനയുടെ ദുരുപയോഗവും ജനാധിപത്യത്തിനുനേരെയുള്ള വെല്ലുവിളിയുമായിരുന്നു. ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്രകാരം, മുഖ്യമന്ത്രി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനിരുന്നതിന്റെ തൊട്ടുതലേന്നാണ് കേന്ദ്രം ഇടപെട്ടത്. നരേന്ദ്രമോഡി നയിക്കുന്ന സര്‍ക്കാരും അതിനെ നയിക്കുന്ന സംഘപരിവാറും ഇന്ത്യന്‍ ഭരണഘടനയോടുതന്നെ എതിര്‍പ്പുള്ളവരാണ്. ജനാധിപത്യവും അവരുടെ നിഘണ്ടുവിലില്ല. പ്രതിപക്ഷ പാര്‍ടികള്‍ നയിക്കുന്ന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ 356–ാം വകുപ്പ് ഉപയോഗിച്ച് മുമ്പ് കോണ്‍ഗ്രസ് കാണിച്ച മാതൃക കൂടുതല്‍ ഹീനമായി ബിജെപി ആവര്‍ത്തിക്കുകയായിരുന്നു. ഇപ്പോഴതിന് ഇരയായത് കോണ്‍ഗ്രസായിരുന്നു. വിഷയത്തില്‍ ജുഡീഷ്യറിയുടെ യഥാസമയത്തെ ഇടപെടല്‍ ജനാധിപത്യത്തിന് ശക്തിപകരുന്നതാണ്   Read on deshabhimani.com

Related News