VIDEO: അമ്മയുടെ ചികിത്സയ്ക്ക് സഹായം തേടി പൊട്ടിക്കരഞ്ഞ വര്‍ഷ അഭിനയിച്ച വെബ് സീരിസ്: വൈറലായി ട്രെയിലര്‍
അമ്മയുടെ കരള്‍ മാറ്റ ശസ്ത്രക്രിയക്കായി ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരയുകയും പിന്നീട് പല ഭീഷണികളും നേരിടുകയും ചെയ്ത വര്‍ഷ എന്ന പെണ്‍കുട്ടി അഭിനയിച്ച വെബ് സീരിസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വര്‍ഷ അഭിനയിച്ച 'തീ' എന്ന വെബ് സീരിസിന്റെ ട്രെയിലറാണ് റിലീസ് ചെയ്തിരിക്കുന്നത്. ജോക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചോക്ലേറ്റ് മീഡിയയിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. തീവ്രമായ പ്രതികാരത്തിന്റെ കഥപറയുന്ന സീരിസ് നവാഗതനായ ഉണ്ണി ഉദയന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. വര്‍ഷയും രണ്ട് പെണ്‍കുട്ടികളുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അമ്മയുടെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കായി ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരയുകയും പിന്നീട് അതിനുള്ള പണം സുമനസുകളില്‍ നിന്നും വര്‍ഷയ്ക്ക് ലഭിക്കുകയുമുണ്ടായി. എന്നാല്‍ പണമാവശ്യപ്പെട്ട് പിന്നീട് പല ഭീഷണികളും പെണ്‍കുട്ടിയ്ക്ക് നേരെ ഉണ്ടാവുകയായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം അമ്മയ്ക്കൊപ്പം ഹോസ്പിറ്റലില്‍ വിശ്രമത്തിലാണ് വര്‍ഷ ഇപ്പോള്‍. Read on deshabhimani.com