ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി നടൻ ടൊവിനോ തോമസ്



കൊച്ചി > ജന്തർ മന്ദിറിൽ ​ഗുസ്‌തി താരങ്ങൾ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ടൊവിനോ തോമസ്. സമൂഹ മാധ്യമങ്ങൾ വഴിയാണ് നടൻ പിന്തുണ അറിയിച്ചത്. ഏതൊരാളും അർഹിക്കുന്ന നീതി ഇവർക്കും ലഭിക്കണമെന്നും എതിർപക്ഷത്തുള്ളവർ ശക്തരായതു കൊണ്ട് ഇവർ തഴയപ്പെടരുതെന്നും ടൊവിനോ പറഞ്ഞു. 'അന്താരാഷ്‌ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ്, ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ! ആ പരിഗണനകൾ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ, എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ'- ടൊവിനോ തോമസ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ഡൽഹിയിൽ ​ഗുസ്തി താരങ്ങളുടെ സമരം ഒരു മാസത്തിലേറെ പിന്നിട്ട അവസരത്തിൽ നിരവധി പേരാണ് താരങ്ങൾക്ക് പിന്തുണയുമായി എത്തിയത്. ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ​ഗുസ്‌തി താരങ്ങൾ സമരം ശക്തമാക്കിയിരുന്നു.           View this post on Instagram                       A post shared by Tovino⚡️Thomas (@tovinothomas) Read on deshabhimani.com

Related News