കേരളത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി സിനിമ



മുംബൈ> കേരളത്തിലെ 32,000 സ്‌ത്രീകളെ നിർബന്ധിത മതപരിവർത്തനം നടത്തി ഐഎസിൽ ചേർന്നെന്ന വ്യാജ പ്രചാരണവുമായി സിനിമ. സുദീപ്‌തോ സെൻ സംവിധാനം ചെയ്യുന്ന "ദ കേരള സ്‌റ്റോറി'ക്കെതിരെ പ്രതിഷേധം വ്യാപകമായി. കേരളത്തില്‍ നിന്നും 32,000 പെൺകുട്ടികളെ നിർബന്ധിതമായി മതം മാറ്റിയെന്നും അവർ ഐഎസിലേക്ക് ചേക്കേറിയെന്നും കഥാപാത്രം "വെളിപ്പെടുത്തുന്ന' ടീസറാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഹിന്ദി നടി ആദാ ശർമയാണ് ടീസറില്‍ അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ദേശീയഅവാര്‍ഡ് ജൂറി ചെയര്‍മാന്‍ ആയിരുന്ന വിപുൽ അമൃത്‌ലാൽ ഷായാണ് കേരള സ്റ്റോറി നിർമിച്ചിരിക്കുന്നത്. ടീസറിലെ വി​ദ്വേഷ പ്രചാരണത്തിനെതിരെ മാധ്യമപ്രവർത്തകനായ ബി ആർ അരവിന്ദാക്ഷൻ സെൻസർ ബോർഡിൽ പരാതി നൽകി. സിനിമ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.   Read on deshabhimani.com

Related News