'മഹത്തായ ഭാരതീയ അടുക്കള'; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ടീസര്‍ പുറത്ത്



കൊച്ചി > തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും ഒന്നിക്കുന്ന പുതിയ സിനിമയാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'. ചിത്രത്തിലെ ടീസര്‍ പുറത്തിറങ്ങി. ജിയോ ബേബിയാണ് സംവിധാനം. വിവാഹ ശേഷം അടുക്കളയും പാചകവുമായി മാത്രം ഒതുങ്ങിപ്പോകുന്ന സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ടീസറില്‍ നിന്ന് സൂചന ലഭിക്കുന്നു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.   Read on deshabhimani.com

Related News