റൂസോ ബ്രദേഴ്‌സിന്‍റെ സംവിധാനത്തില്‍ ധനുഷ്: "ദ ഗ്രേ മാന്‍' ട്രെയ്‌ലര്‍



ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ഗ്രേ മാനിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ നെറ്റ്ഫ്‌ലിക്‌സാണ് പുറത്ത് വിട്ടത്. നേരത്തേ ധനുഷിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു. ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍മാരായ റൂസ്സോ ബ്രദേഴ്‌സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, ജെസ്സിക്ക ഹെന്‍വിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മാര്‍ക്ക് ഗ്രീനേയുടെ ഗ്രേമാന്‍ എന്ന പുസ്തകത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയതായി റൂസ്സോ ബ്രദേഴ്‌സ് വ്യക്തമാക്കിയിരുന്നു. 200 മില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജൂലൈ 22 ന് ചിത്രം പുറത്തിറങ്ങും. Read on deshabhimani.com

Related News