തമിഴ് സിനിമ ഉണർന്നു. ദീപാവലിക്ക് അഞ്ചു ചിത്രങ്ങൾ! ആരാധകർക്ക് ഉത്സവ നാളുകൾ



ചെന്നൈ :രണ്ടാം കോവിഡ് ലോക് ഡൗണിനു ശേഷം അപ്രതീക്ഷിതമായ വരവേൽപാണ് തമിഴ് സിനിമക്ക് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ആറിൽ പരം സിനിമകൾ പ്രദർശനത്തിന് എത്തിയപ്പോൾ വിജയ് ആൻ്റണിയുടെ കോടിയിൽ ഒരുവൻ, ശിവ കാർത്തികേയൻ്റെ ഡോക്ടർ റിച്ചർഡിൻ്റെ രുദ്ര താണ്ഡവം എന്നീ സിനിമകൾ വൻ വിജയം നേടി മുന്നേറുന്നു. ദീപാവലിയോട് അനുബന്ധിച്ച് നൂറു ശതമാനം സീറ്റിങ്ങിന് സർക്കാർ അനുവാദം നൽകുമെന്ന ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കയാണ് തമിഴ് സിനിമാലോകം ,തമിഴ്നാട് സർക്കാരിൽ ഇതിനായി സമ്മർദ്ദം ചെലുത്തി വരുന്നു.മേൽ പറഞ്ഞ സിനിമകളുടെ അത്ഭുത വിജയം കോടമ്പാക്കത്തിന് പുതിയ ഉണർവും ഉത്തേജനവും പ്രദാനം ചെയ്തിരിക്കുന്നു. ദീപാവലിക്ക് സൂപ്പർ താരം രജനികാന്തിൻ്റെ അണ്ണാത്തെ ഉൾപ്പടെ നാലു ചിത്രങ്ങൾ തിയറ്ററിലും സൂര്യയുടെ ജയ് ഭീം ഒ ടീ ടീ യിലും റിലീസ് ചെയ്യും. ആര്യ വിശാലിൻ്റെ വില്ലനാവുന്ന എനിമി, ചിമ്പുവിൻ്റെ മാനാട്,അരുൺ വിജയ് യുടെ വാ ഡീൽ എന്നിവയാണ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇതര തിയറ്റർ റിലീസ് ചിത്രങ്ങൾ. മുഖ്യ താരങ്ങളുടെ ഡസനോളം  സിനിമകളുടെ ചിത്രീകരണങ്ങളും നടന്നു വരുന്നു. അതു കൊണ്ട് തന്നെ തമിഴ് സിനിമാ പണ്ടത്തേക്കാൾ ഉന്മേഷം വീണ്ടെടുത്തു കഴിഞ്ഞു. കോവിഡ് മഹാമാരിയും ലോക്ക് ഡൗണുമെല്ലാം കടന്ന് തമിഴ് സിനിമാ പ്രേമികൾക്ക് ഇനി ഉത്സവത്തിൻ്റെ നാളുകൾ. Read on deshabhimani.com

Related News