ശ്രീനാഥ് ഭാസിക്ക്‌ താല്‍ക്കാലിക വിലക്ക്; സിനിമയില്‍നിന്ന് ഒഴിവാക്കുമെന്ന് നിര്‍മാതാക്കളുടെ സംഘടന



കൊച്ചി> നടന്‍ ശ്രീനാഥ് ഭാസിക്ക്‌ സിനിമയില്‍ താല്‍ക്കാലിക വിലക്കേർപ്പെടുത്തുമെന്ന് നിര്‍മാതാക്കളുടെ സംഘടന. ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച കേസിലാണ് നടനെതിരേ നടപടി. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെടുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കൊച്ചിയില്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു കേസില്‍ ഒരു രീതിയിലും ഇടപെടില്ല. മാതൃക കാട്ടേണ്ടവരില്‍ നിന്ന് തെറ്റ് സംഭവിച്ച പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കാതെ മറ്റു വഴികളില്ലാത്തതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.   Read on deshabhimani.com

Related News