അവതാരകയോട് ശ്രീനാഥ് ഭാസിയുടെ അധിക്ഷേപം: സംഭവം നടക്കാൻ പാടില്ലായിരുന്നെന്ന് 'ചട്ടമ്പി' സംവിധായകൻ



കൊച്ചി> അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി യൂട്യൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ച സംഭവം നടക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ചട്ടമ്പി സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. പരസ്യമായി മാപ്പുപറയണമെന്ന് ശ്രീനാഥ് ഭാസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും സിനിമയുടെ പ്രോമോഷനുകളിൽ നിന്ന് ശ്രീനാഥ് ഭാസിയെ ഒഴിവാക്കണോ വേണ്ടയോ യെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സംവിധാനയകൻ അഭിലാഷ് എസ് കുമാർ വാർത്താസമ്മേളത്തിൽ പറഞ്ഞു. സിനിമയുടെ പ്രോമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയുണ്ടായ സംഭവമാണെങ്കിലും ഇപ്പോളിത് വ്യക്തികൾ തമ്മിലുള്ള വിഷയമായി നിയമത്തിന് മുന്നിലാണ്. അടച്ചിട്ടമുറിയിലായിരുന്നു അഭിമുഖം നടന്നത്. അണിയറ പ്രവർത്തകർ ആരും തന്നെ അവിടെയുണ്ടായിരുന്നില്ല. അതിനാൽ എന്താണുണ്ടായതെന്ന് അറിയില്ല. പ്രശ്നം അറിഞ്ഞ് സിനിമയുടെ സംവിധായകനെന്ന നിലയിൽ അവതാരികയെ നേരിൽ കണ്ട് മാപ്പ് പറഞ്ഞിരുന്നു. ശ്രീനാഥ് ഭാസി സംഭവം നടന്നതിന് ശേഷം അവതാരികയോട് മാപ്പപേക്ഷിച്ചെങ്കിലും അവർ പരുഷമായാണ് പെരുമാറിയതെന്നാണ് അവിടെയുണ്ടായിരുന്ന മറ്റ് ഓൺലൈൻ മാധ്യമങ്ങൾ പറഞ്ഞത്. ഇക്കാര്യത്തിൽ പൊലീസ് വ്യക്തമായ ഉത്തരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീനാഥ് ഭാസി വിഷയത്തിൽ ചട്ടമ്പി സിനിമ ബഹിഷ്‌കരിക്കാനുള്ള അഹ്വാനം സാമൂഹിക മാദ്ധ്യമങ്ങളിൽ കാണാനിടയായി. എത് ഏറെ വിഷമിപ്പിക്കുന്നതാണ്. അദ്ദേഹം സിനിമയിലെ ഒരു കഥാപാത്രം മാത്രമാണ്. ഒരുപടി താരങ്ങൾ ചിത്രത്തിലുണ്ട്. തീയേറ്റിലേക്ക് ആളുകളെത്താത്ത സാഹചര്യമാണിപ്പോൾ. ഇത് നിർമ്മാതാവടക്കം 150ഓളം അണിയറ പ്രവർത്തകരെ സാരമായി ബാധിക്കുന്ന പ്രശ്നമാണെന്നും സിനിമ തീയേറ്ററിൽ കാണണമെന്നും സംവിധായകൻ അഭ്യർത്ഥിച്ചു. എന്നാൽ സ്‌ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നാണ്​  ഭാസി തന്നോട്​ പറഞ്ഞതെന്ന്​ സംവിധായകൻ അഭിലാഷ് എസ് കുമാർ വിശദീകരിച്ചു. Read on deshabhimani.com

Related News