പറവക്ക് ശേഷം സൗബിനും ദുൽഖറും ഒന്നിക്കുന്ന "ഓതിരം കടകം'



സൂപ്പർഹിറ്റ് ചിത്രം പറവക്ക് ശേഷം സൗബിൻ ഷാഹിറും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. ആരാധകരും സിനിമാലോകവും ദുൽഖർ സൽമാന്റെ ജന്മദിനത്തിന്റെ ആഘോഷങ്ങളിൽ നിറഞ്ഞു നിൽക്കവേ തന്നെയാണ് ഈ സന്തോഷവാർത്ത പുറത്തു വന്നിരിക്കുന്നത്. ഓതിരം കടകം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമാണം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് തന്നെയാണ് നിർവഹിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. പി ആർ ഒ - ആതിര ദിൽജിത്ത് Read on deshabhimani.com

Related News