'ഷെയറിങ് ' താൽപര്യമില്ലെന്ന് പറഞ്ഞു; നായകനാണെന്ന് സംവിധായകനും നിർമാതാവും ഉറപ്പു നൽകി: ഷെയ്ന്‍ നിഗം



കൊച്ചി> സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെ സമീപിച്ച് നടന്‍ ഷെയ്ന്‍ നിഗം. ആ​ർ ഡി എ​ക്സ് സി​നി​മ നി​ർ​മാ​താ​വ് സോ​ഫി​യ പോ​ൾ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്‌ൻ നി​ഗം പറഞ്ഞു. ആർഡിഎക്സ് തിരക്കഥ വായിച്ചപ്പോൾ തന്നെ മൂന്നിലൊരാളാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തന്നെ കണ്ടുകൊണ്ടാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്നും താന്‍ അവതരിപ്പിക്കുന്ന റോബര്‍ട്ട് എന്ന കഥാത്രമാണ് നായകന്‍ എന്നുമാണ് സംവിധായകന്‍ പറഞ്ഞത്. സംവിധായകനും പ്രൊഡ്യൂസറും ഉറപ്പു പറഞ്ഞതിന്റെ വിശ്വാസത്തിൽ ആണ് ഞാൻ ഈ സിനിമ ചെയ്യാൻ തയാറായത്.പക്ഷേ സിനിമ ചിത്രീകരിച്ചതിന് ശേഷം തനിക്ക് അതില്‍ സംശയം വന്നു. തുടര്‍ന്ന് സംവിധായകനോട് അതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് എഡിറ്റ് കാണാമെന്ന് പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി താന്‍ നല്‍കിയ സമയം നീണ്ടുപോയി. അതിനാല്‍ ആര്‍ ഡി എക്‌സിന് ശേഷം താന്‍ അഭിനയിക്കേണ്ടിയിരുന്ന മറ്റൊരു ചിത്രവും നീണ്ടുപോയി. അതിനാല്‍ മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കേണ്ടിവന്നു. അതിനാലാണു നിർമാതാവിനോട് എന്റെ അമ്മ കൂടുതൽ പണം ആവശ്യപ്പെട്ടത്. എന്നാൽ നിര്‍മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി. അതേ തുടര്‍ന്നാണ് അമ്മയും വൈകാരികമായി പ്രതികരിച്ചു. അതിൽ ഖേദം അറിയിക്കുന്നെന്നും ഷെയ്ൻ കത്തിൽ പറയുന്നു. ഷൂട്ടിങ് തടസപ്പെട്ടുവെന്ന് സോഫിയ പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതിപ്പെട്ടിരുന്നു. ഷെയ്നും അമ്മയും കാരണം ചിത്രത്തിന്റെ ഷൂട്ടിങ് തടസപ്പെട്ടുവെന്നും നാണക്കേടും സാമ്പത്തിക നഷ്ടവും ഉണ്ടായെന്നുമാണ് പരാതി.   Read on deshabhimani.com

Related News