‘തിങ്കളാഴ്‌ച നിശ്‌ചയ’ത്തിന്‌ രണ്ടാം ഭാഗം വരുന്നുട



കാസർകോട്‌> ദേശീയ അവാർഡ്‌ നേടിയ കാഞ്ഞങ്ങാടിന്റെ സ്വന്തം സിനിമ ‘തിങ്കളാഴ്‌ച നിശ്‌ചയ’ത്തിന്‌ രണ്ടാം ഭാഗം വരുന്നു. സംവിധായകൻ സെന്ന ഹെഗ്ഡെ ഫെയ്‌സ്‌ബുക്കിലാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌. അട്ടേങ്ങാനത്തെ ഒരു വീട്ടിലെ കല്യാണ നിശ്‌ചയവും അതിനെ ചുറ്റിപ്പറ്റിയുള്ള ജീവിതവും നർമവും സംഘർഷവുമാണ്‌ സിനിമയുടെ പ്രമേയം. മികച്ച തിരക്കഥയ്‌ക്കുള്ള സംസ്ഥാന അവാർഡും മികച്ച മലയാള സിനിമയ്‌ക്കുള്ള ദേശീയ അവാർഡും ലഭിച്ചു. കോവിഡ്‌ കാലത്ത്‌ ഒടിടി റിലീസായ സിനിമയ്‌ക്ക്‌  മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. ‘‘നിശ്‌ചയത്തിനുശേഷം കല്യാണമാണല്ലോ. അത്‌ എപ്പോൾ എങ്ങനെയെന്നൊക്കെയാണ്‌ രണ്ടാം ഭാഗം ചർച്ചചെയ്യുന്നത്‌. ആദ്യ സിനിമയിലെ കഥാപാത്രങ്ങളും പുതിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ടാകും’’– സെന്ന ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. Read on deshabhimani.com

Related News