സൈജു കുറുപ്പ് ചിത്രം 'പാപ്പച്ചൻ ഒളിവിലാണ്‌' പോസ്റ്റർ പുറത്ത്



സൈജു കുറുപ്പിന്റെ പുതിയ ചിത്രം 'പാപ്പച്ചൻ ഒളിവിലാണി'ന്റെ പോസ്റ്റർ പുറത്ത്. നവാഗതനായ സിന്റോ സണ്ണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാപ്പച്ചനെ കാണ്മാനില്ലെന്ന നോട്ടീസും പോസ്റ്ററിനൊപ്പം അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. വനാതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന സിനിമയിൽ മലയോര ഗ്രാമത്തിലെ ഒരു ലോറി ഡ്രൈവറായാണ് സൈജു എത്തുന്നത്. ക്രൈസ്‌തവ സമൂഹത്തിൻ്റെ പശ്ചാത്തലത്തിൽ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥ പറയുന്ന സിനിമ പാപ്പച്ചൻറെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളിലൂടേയും ഹൃദയസ്പർശിയായ സംഭവങ്ങളിലൂടേയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. പൂക്കാലം സിനിമയ്‌ക്ക് ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിച്ച് എത്തുന്ന സിനിമ കൂടിയാണ് പാപ്പച്ചൻ ഒളിവിലാണ്. ശ്രിന്ദയും ദർശനയും (സോളമൻ്റെ തേനീച്ചകൾ ഫെയിം) നായികമാരായെത്തുന്നു. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, ശരൺ രാജ്, ഷിജു മാടക്കര, ശരൺ രാജ്, വീണ നായർ എന്നിവരും ചിത്രത്തിലുണ്ട്. ബി കെ ഹരിനാരായണൻ, സിന്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. ശ്രീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്‌ണ‌ൻ എഡിറ്റിങും നിർവ്വഹിക്കുന്നു. കലാസംവിധാനം: വിനോദ് പട്ടണക്കാടൻ. കോസ്റ്റ്യൂം ഡിസൈൻ: സുജിത് മട്ടന്നൂർ. മേക്കപ്പ്: മനോജ് & കിരൺ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്‌ടർ: ബോബി സത്യശീലൻ. പ്രൊഡക്ഷൻ മാനേജർ: ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ്: പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ.  സ്റ്റിൽസ്: അജീഷ് സുഗതൻ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻറ്. പിആർഒ: മഞ്ജു ഗോപിനാഥ്. Read on deshabhimani.com

Related News