രാജമൗലി ചിത്രം ആര്‍ ആര്‍ ആർ റിലീസ് മാറ്റിവെച്ചു



കൊച്ചി > എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ ആര്‍ ആർ റിലീസ് മാറ്റിവെച്ചു. ഒക്‌ടോബർ 17ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. പുതിയ റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ജൂനിയര്‍ എന്‍ ടി ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ജൂനിയര്‍ എന്‍ ടി ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്ത്‌ ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം ആലിയ ഭട് ആണ് നായിക. സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട്  ഉദ്ദേശിക്കുന്നത്.   Read on deshabhimani.com

Related News