ക്രിഷാന്ദിന്റെ "പുരുഷപ്രേതം' സോണിലിവിൽ; പ്രശാന്ത്‌ അലക്‌സാണ്ടറും ദർശന രാജേന്ദ്രനും പ്രധാന താരങ്ങൾ



ആവാസവ്യൂഹം എന്ന ചിത്രത്തിന് ശേഷം ക്രിഷാന്ദ് ഒരുക്കിയ പുരുഷ പ്രേതം റിലീസ് ചെയ്‌തു. പ്രശാന്ത്‌ അലക്‌സാണ്ടർ, ദർശന രാജേന്ദ്രൻ, ജഗദീഷ്‌ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലാണുള്ളത്‌. സംവിധായകൻ ജിയോ ബേബിയാണ് ചിത്രം അവതരിപ്പിക്കുന്നത്. പൊലീസ് പ്രൊസീഡുറൽ കോമഡി, ആക്ഷേപ ഹാസ്യ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ് പുരുഷ പ്രേതം. മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്‍ണു രാജൻ എന്നിവർക്കൊപ്പം അലക്‌സാണ്ടർ പ്രശാന്തും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. നിതിൻ രാജു, ആരോമൽ രാജൻ, സിജോ ജോസഫ്, പോൾ പി ചെറിയാൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. Read on deshabhimani.com

Related News