പ്രണയ വിലാസം ഫെബ്രുവരി 17ന് തീയേറ്ററിൽ



കൊച്ചി> സൂപ്പർ ശരണ്യയ്‌ക്ക് ശേഷം അർജ്ജുൻ അശോകൻ, അനശ്വര രാജൻ,  മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന "പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ എത്തും. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ  മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. ഗ്രീൻ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം, സുനു എ വി എന്നിവർ ചേർന്ന് എഴുതുന്നു. സുഹൈൽ കോയ, മനു മഞ്ജിത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. എഡിറ്റിംഗ്- ബിനു നെപ്പോളിയൻ, കലാസംവിധാനം- രാജേഷ് പി വേലായുധൻ, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സൗണ്ട് ഡിസൈൻ- ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്‌സ്- വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- സുഹൈൽ എം, കളറിസ്റ്റ്- ലിജു പ്രഭാകർ, സ്റ്റിൽസ്-അനൂപ് ചാക്കോ, നിദാദ് കെ എൻ, ടൈറ്റിൽ ഡിസൈൻ- കിഷോർ വയനാട്, പോസ്റ്റർ ഡിസൈനർ- യെല്ലോ ടൂത്ത്, പി ആർ ഒ- എ എസ് ദിനേശ്. Read on deshabhimani.com

Related News