'പല്ലൊട്ടി 90 's കിഡ്‌സ്' ഉടൻ തിയേറ്ററുകളിലേക്ക്



‌കൊച്ചി> 'പല്ലൊട്ടി 90 's കിഡ്‌സ്' തിയേറ്ററുകളിലേക്ക്. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ഈ വേനലവധിക്കാലത്ത് സിനിമ തിയറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. തൊണ്ണൂറുകളുടെ ഓർമ്മകളിൽ മധുരം നിറച്ചെത്തുന്ന ഒരു നൊസ്‌റ്റാൾജിയ കൂടിയായ 'പല്ലൊട്ടി 90's കിഡ്‌സ്' ചിത്രത്തിന്റെ കഥ- സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ ജിതിൻ രാജ് ആണ്. സിനിമാപ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയയാണ് ചിത്രം നിർമ്മിക്കുന്നത്. മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവർ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. സൈജു കുറുപ്പ്, സുധി കോപ്പ, നിരഞ്ജനാ അനൂപ്, ദിനേശ് പ്രഭാകർ തുടങ്ങി വൻ താരനിരകൾക്കൊപ്പം വിനീത് തട്ടിൽ, അബു വളയകുളം, മരിയ പ്രിൻസ് ആന്റണി, അജീഷ, ഉമ ഫൈസൽ അലി എന്നിവരും മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. 'സരിഗമ മലയാളം' ആണ് 'പല്ലൊട്ടിയിലെ' ഗാനങ്ങളുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 'മണികണ്‌ഠൻ അയ്യപ്പനാണ് പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് സുഹൈൽ കോയയാണ്. ജേക്കബ് ജോർജാണ് എക്‌സിക്യൂടീവ്‌ പ്രൊഡ്യൂസർ. 'സിനിമപ്രാന്തൻ പ്രൊഡക്ഷൻസിന്റെ' ആദ്യ ചിത്രമായ 'പല്ലൊട്ടി 90's കിഡ്‌സ്‌‌‌‌' വളരെ പ്രത്യേകതകളോടെയാണ് റിലീസിനൊരുങ്ങുന്നത്. സംവിധാനം, തിരക്കഥ രചന, ക്യാമറ, എഡിറ്റിംഗ്, അഭിനയം തുടങ്ങി ചിത്രത്തിന്റെ മറ്റു സാങ്കേതിക വശങ്ങളിൽ ഉൾപ്പടെ നാൽപ്പതോളം തുടക്കക്കാരാണ് 'പല്ലൊട്ടിയിലൂടെ' മലയാള സിനിമയിലേക്ക് കടക്കുന്നത്. കണ്ണൻ, ഉണ്ണി എന്ന രണ്ടു കുട്ടികളുടെ നിഷ്‌ക്ക‌ളങ്കമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്റെയും കഥയാണ് 'പല്ലൊട്ടി 90 ‘s കിഡ്‌സ്' പറയുന്നത്. ചിത്രത്തിൽ പ്രൊഡക്ഷൻ ഡിസൈനർ ദേശീയ അവാർഡ് ജോതാവുമായ ബംഗ്ലാൻ ആണ്.  പ്രവീൺ വർമ്മയാണ് വസ്‌ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത്. ദീപക് വാസൻ തിരക്കഥ. ഛായാഗ്രഹണം ഷാരോൺ ശ്രീനിവാസ്. ചിത്രസംയോജനം രോഹിത് വി എസ് വാരിയത്ത്. പ്രൊജക്‌ട് ഡിസൈൻ ബാദുഷ. ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടർ വിജിത്ത്. ശബ്ദ രൂപകൽപ്പന ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ശബ്ദ മിശ്രണം വിഷ്‌ണു സുജാതൻ. ചമയം നരസിംഹ സ്വാമി. വസ്‌ത്രാലങ്കാരം പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എൻ. കാസ്‌റ്റിംഗ് ഡയറക്‌ടർ അബ്‌ദു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോർ ബാബു വയനാട്. Read on deshabhimani.com

Related News