"പുഴയ്ക്ക് ആളുകളുടെ ചോര വേണം'; പകയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ട് ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍ ടീം



നവാഗത സംവിധായകൻ നിതിൻ ലൂക്കോസിന്റെ പക (റിവർ ഓഫ് ബ്ലഡ്) ട്രെയിലർ പുറത്തിറക്കി. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ TIFF ഔദ്യോഗിക യൂട്യൂബ് ചാനലായ TIFF -Trailers ലൂടെയാണ്‌ ട്രെയിലർ പുറത്തുവിട്ടത്‌. ഈ വർഷം TIFF ലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് പക. നിതിൻ ലൂക്കോസ്സാണ് പകയുടെ രചനയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തുവാണ്. അരുണിമ ശങ്കർ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ബേസിൽ പൗലോസ്, വിനിത കോശി, നിധിൻ ജോർജ്, ജോസ് കിഴക്കൻ, അതുൽ ജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് നായർ, ജോസഫ് മാനിക്കൽ, മറിയക്കുട്ടി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായിരിക്കുന്നത്. Read on deshabhimani.com

Related News