മാരത്തോണി'ലെ ആദ്യഗാനം റിലീസ്‌ ചെയ്തു



  കൊച്ചി: ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അർജുൻ അജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ആദ്യഗാനം "ഒരു തൂമഴയിൽ" റിലീസ്‌ ചെയ്തു. അജിത്ത് ബാലകൃഷ്ണൻ്റെ വരികൾക്ക്  സംഗീതം നൽകിയിരിക്കുന്നത്,  സംഗീത സംവിധായകൻ ബിജിപാലിൻ്റെ കൂടെ വർക്ക് ചെയ്തിട്ടുള്ള ബിബിൻ അശോക് ആണ്. പുതുമുഖ താരങ്ങൾ ശിവ ഹരിഹരനും നന്ദന ആനന്ദും പ്രണയരംഗങ്ങൾ വളരെ തന്മയത്വത്തോടെ ചെയ്തിട്ടുണ്ട്. പ്രണവ് മോഹൻലാൽ, ആൻ്റണി വർഗീസ്(പെപ്പെ), ഒമർ ലുലു, നൂറിൻ ഷെരീഫ്, മറീന മൈക്കൾ, സംവിധായകൻ മുസ്തഫ, നടൻ സെന്തിൽ കൃഷ്ണ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഗാനത്തിൻ്റെ റിലീസിങ്. മനോരമ മ്യൂസിക്കിൻ്റെ യൂട്യൂബ് ചാനലിൽ ആണ് ഗാനം റീലീസ് ചെയ്തിരിക്കുന്നത്.   ഷാഡോ ഫോക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മനോജാണ് മാരത്തോൺ‌ നിർമ്മിക്കുന്നത്‌. ആർ.ആർ വിഷ്ണു ഛായാഗ്രഹണവും, അഖിൽ എ.ആർ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.പി.ആര്‍.ഓ. സുനിത സുനില്‍. Read on deshabhimani.com

Related News