"നല്ല സമയ' ത്തിനെതിരെ അബ്‌കാരി, എൻഡിപിഎസ്‌ വകുപ്പുകൾ; ഒമർ ലുലു ചിത്രം തീയറ്ററിൽനിന്നും പിൻവലിച്ചു



കോഴിക്കോട് > ഒമർലുലു ചിത്രം നല്ല സമയം തീയ്യേറ്ററുകളിൽനിന്നും പിൻവലിച്ചു. ബാക്കി കാര്യങ്ങൾകോടതി വിധി അനുസരിച്ച്‌ തീരുമാനിക്കുമെന്ന്‌ ഒമർലുലു ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾക്കെതിരെ എക്സൈസ് കേസ് എടുത്തത്. അബ്‌കാരി, എൻഡിപിഎസ് വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. ട്രെയിലറിൽ എംഡിഎംഎ അടക്കമുള്ള ലഹരി വസ്‌തുക്കൾഉപയോഗിക്കുന്നതായായിരുന്നു പരാതി.നടൻ ഇർഷാദ് നായകനാകുന്ന നല്ല സമയത്തിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് ചിത്രത്തിന് നൽകിയത്. Read on deshabhimani.com

Related News