ഹിന്ദി പടം സെറ്റായി, ഇനി കളി ബോളിവുഡിൽ; സപ്പോർട്ട് ഒന്നും വേണ്ടെന്ന് ഒമർ ലുലു

Omar Lulu/ www.facebook.com/photo


കൊച്ചി> മലയാള സിനിമയിൽ നിന്ന് ഇനി കളികൾ ബോളിവുഡിലേക്കെന്ന് സംവിധായകൻ ഒമർ ലുലു. ഹിന്ദി പടം സെറ്റായിട്ടുണ്ടെന്നും ഇനി കളി മുബൈയിൽ ബോളിവുഡിലെന്നും സംവിധായകൻ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തു. “ഹിന്ദി പടം സെറ്റായിട്ടുണ്ട്. ഇനി കളി മുബൈയിൽ ബോളിവുഡിൽ. നിങ്ങളുടെ സപ്പോർട്ട് ഒന്നും വേണ്ട, ദയവ് ചെയ്‌ത്‌ തളർത്താതെ ഇരുന്നാൽ മതി”- എന്നാണ് പോസ്റ്റ്.         View this post on Instagram                       A post shared by OMAR LULU✌️ (@omar_lulu_) ഒമർ ലുലുവിന്റെ ഏറ്റവും പുതിയ സിനിമ ‘നല്ല സമയം’ മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു എന്ന പേരിൽ തിയേറ്ററിൽ നിന്നും പിൻവലിക്കുകയും കേസിന്റെ നൂലാമാലകളിൽ അകപ്പെടുകയും ചെയ്തിരുന്നു. ചിത്രം ഏപ്രിൽ 15 മുതൽ സൈന പ്ലേയിൽ സ്ട്രീമിങ് തുടങ്ങി.   Read on deshabhimani.com

Related News