നിതിൻ ലൂക്കോസിന്റെ ചിത്രം "പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ



പുനേ ഫിലിം ഇൻസ്റ്റിട്യൂട്ട് പൂർവ്വ വിദ്യാർത്ഥിയും , സൗണ്ട് ഡിസൈനറുമായ നിതിൻ ലൂക്കോന്നിന്റെ ആദ്യ സംവിധാനം പക  (River of Blood) നാൽപ്പത്താറാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡിസ്കവറി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ് പ്രീമിയറാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വയനാടിന്റെ കുടിയേറ്റ ചരിത്രവും , കാലങ്ങൾ പഴക്കമുള്ള പകയുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. വയനാട് തന്നെയാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയതും. പുനേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ് ചിത്രങ്ങളിലടക്കം 25 ചിത്രങ്ങൾക്കു മേലെ ശബ്‌ദ സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തു. സംഗീത സംവിധാനം ഫൈസൽ അഹമ്മദ്. ബേസിൽ പൗലോസ്, നിതിൻ ജോർജ് , വിനീതാ കോശി, അഭിലാഷ്നായർ, ജോസ് കിഴക്കൻ, അതുൽ ജോൺ, മറിയക്കുട്ടി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ‌മൂത്തോൻ, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ടൊറന്റോയിൽ സെലക്ടാവുന്ന മലയാള ചിത്രമാണ് പക (River of Blood). Read on deshabhimani.com

Related News