നിക്കി ഗൽറാണിയും ആദി പിനി ഷെട്ടിയും വിവാഹിതരായി



ചെന്നൈ> തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും നടന്‍ ആദി പിനി ഷെട്ടിയും വിവാഹിതരായി. ചെന്നൈയിലെ ഒരു ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങിൽ അടീത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും  മാര്‍ച്ച് 24-നാണ്‌  വിവാഹനിശ്ചയം നടത്തിയത്‌.  എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 1983-യിലൂടെയാണ് നിക്കി മലയാള സിനിമയിലെത്തിയത്‌. . തുടര്‍ന്ന് വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തെലുങ്ക്‌ സിനിമയിലാണ്‌ ആദി പിനി ഷെട്ടി കൂടുതലായും അഭിനയിച്ചിട്ടുള്ളത്‌. Read on deshabhimani.com

Related News