" ലൗജിഹാദ്" പോസ്റ്റർ പുറത്തിറങ്ങി



കൊച്ചി: സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ലെന, മീര നന്ദൻ ഗായത്രി അരുൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന "ലൗ ജിഹാദ്" ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ബാഷ് മുഹമ്മദാണ് സംവിധായകൻ.  പൂർണമായും ദുബായിൽ ചിത്രീകരിച്ച സിനിമയിൽ നവാഗതരായ അമൃത, ജോസ് കുട്ടി , സുധീർ പറവൂർ എന്നിവരും  പ്രധാന വേഷങ്ങളിലെത്തുന്നു. അലിഗ്രാറ്റോ സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഷീജ ബാഷ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, തിരക്കഥ ബാഷ് മുഹമ്മദ്,ശ്രീകുമാർ അറക്കൽ. ഛായാഗ്രഹണം പ്രകാശ്  വേലായുധൻ, എഡിറ്റിങ് മനോജ്,സംഗീതം ഷാൻ റഹ്മാൻ,  ഗാനരചന ഹരിനാരായണൻ, സൗണ്ട് ഡിസൈൻ ശ്രീജേഷ് നായർ, ഗണേശ് മാരാർ. അസോസിയേറ്റ് ഡയറക്ടർ പാർത്ഥൻ, പ്രൊഡക്ഷൻ ഡിസൈനർ അജി കുറ്റിയാനി, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ് പ്രേംലാൽ, വി എഫ് എക്സ് കോക്കനട്ട് ബഞ്ച്, പിആർഒ  മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. ഡിസൈൻസ് അബ്ദുൾ നാസർ . ചിത്രം 2022 മാർച്ചിൽ തിയറ്ററുകളിലെത്തും Read on deshabhimani.com

Related News