'പാഠം 1951 മമ്മൂട്ടി മകൻ ദുൽഖർ'. ; പ്രവാസി സുഹൃത്തുക്കൾ അണിയിച്ചൊരുക്കിയ ഷോർട്ട്‌ ഫിലിം



    കൊച്ചി : അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന മലയാളികളായ ഒരു കൂട്ടം പ്രവാസി സുഹൃത്തുക്കൾ അണിയിച്ചൊരുക്കിയ ഷോർട്ട്‌ ഫിലിം  'പാഠം 1951 മമ്മൂട്ടി മകൻ ദുൽഖർ' ശ്രദ്ധേയമാകുന്നു.   പ്രവാസിയായ അച്ഛൻ ചെയ്യുന്ന ജോലിയുടെ വില മനസ്സിലാകാത്ത മമ്മൂട്ടി ഫാനായ മകന്‍. അവന്‍റെ സ്വപ്നത്തില്‍ മികച്ച അച്ഛന്‍ മമ്മൂട്ടിയാണ്. എന്നാല്‍ മമ്മൂട്ടിയുടെ ഭാഗ്യം ദുൽഖർ സൽമാനേ പോലെയുള്ള മകനാണ് എന്ന് മനസിലാക്കി കൊടുക്കുന്ന അച്ഛന്‍.അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുകയാണ്‌ 'പാഠം 1951 മമ്മൂട്ടി മകൻ ദുൽഖർ'. പ്രവാസി സുഹൃത്തുക്കൾ അണിയിച്ചൊരുക്കിയ ഷോർട്ട്‌ ഫിലിം   വ്യത്യസ്തവും  കൗതുകകരവുമായ പേരും പ്രമേയവും കൊണ്ട് ഈ 21 മിനിട്ട് ദൈർഖ്യമുള്ള ചിത്രം ശ്രദ്ധ നേടുകയാണ്. താരങ്ങളായ അനൂപ് മേനോൻ, ഇർഷാദ് അലി, ധര്‍മജന്‍, ഹരീഷ് കണാരന്‍,  നൂറിന്‍ ഷെറീഫ്, ഷീലു എബ്രഹാം,  സ്വാസിക, മാധുരി, പാര്‍വ്വതി നമ്പ്യാര്‍, സംവിധായകന്‍ കണ്ണന്‍ താമരക്കുളം തുടങ്ങി  മലയാള സിനിമയിലെ പ്രശസ്തരായ താരങ്ങളൊക്കെ സോഷ്യൽമീഡിയയിലൂടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഷാഫി ചെന്ത്രാപ്പിന്നി ആണ് സംവിധാനം. ബിവീഷ് ബാലൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. റഫീഖ് മൊയ്തു, അനന്ദു അനിൽ, ഷക്കീർ ബാവു, തൻവീർ മാളികയിൽ, സമീർ സാലി തുടങ്ങിയവരാണ് അഭിനേതാക്കൾ.   Read on deshabhimani.com

Related News