ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗം വരുന്നു



കൊച്ചി : എബ്രിഡ് ഷൈൻ - നിവിൻ പോളി സുപ്പർ ഹിറ്റ് സിനിമ ആക്ഷൻ ഹീറോ ബിജു- 2 ൻ്റെ ഒഡിഷൻ ആരംഭിച്ചു.  ചിത്രത്തിലെ വിവിധ കഥാപാത്രങ്ങൾക്കായി ജൂനിയർ ആർട്ടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരിൽ നിന്ന് അണിയറപ്രവർത്തകർ നേരിട്ടാണ് ഒഡിഷൻ നടത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറ്റിലയിൽ നിന്ന് പാലാരിവട്ടം പോകുന്ന ഹൈവേയുടെ സമീപത്തുള്ള, ഗീതാഞ്ജലി ജങ്ഷനിലെ പക്കാ പക്കാ ഫിലിംസിന്റെ ഓഫീസിലാണ് ഒഡിഷൻ നടന്നു വരുന്നത്. സംവിധായകൻ എബ്രിഡ് ഷൈൻ നേരിട്ടാണ് നടീനടന്മാരെ തിരഞ്ഞെടുക്കുന്നത്. ശ്യാം ലാൽ ആണ് പ്രൊഡക്ഷൻ കൺട്രോളർ. നാടകപ്രവർത്തകരും മിമിക്രി കലാകാരന്മാരും ഉൾപ്പെടെ നിരവധി പേർ ഒഡിഷനിൽ പങ്കെടുക്കുന്നുണ്ട്.  മെയ് 1,2,3 തീയ്യതികളിൽ വീണ്ടും അതേ സ്റ്റുഡിയോയിൽ വെച്ച് ഒഡിഷൻ ഉണ്ടായിരിക്കുമെന്ന് പ്രൊഡക്ഷൻ കൺട്രോളർ ശ്യാംലാൽ അറിയിച്ചു. Read on deshabhimani.com

Related News