'ഗട്ടാ ഗുസ്തി' കണ്ടന്റ് ഓറിയന്റഡ് ചിത്രമെന്ന് വിഷ്ണു വിശാൽ



കൊച്ചി : വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ചെല്ലാ അയ്യാവു സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമാ ആക്ഷൻ ചിത്രം 'ഗട്ടാ ഗുസ്തി'.  പ്രൊമോഷന്റെ ഭാഗമായി വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും കൊച്ചിയിലെത്തി.  "ഞാൻ കണ്ടന്റ് ഓറിയന്റായിട്ടുള്ള സിനിമകളാണ് ചെയ്തിട്ടുള്ളത് എന്നതിനാൽ എന്റെ സിനിമകളിൽ പ്രേക്ഷകർ കണ്ടന്റ് പ്രതീക്ഷിക്കുന്നുണ്ട്. 'ഗട്ടാ ഗുസ്തി' ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ്. സ്ത്രീയും പുരുഷനും സമമാണ് എന്ന ആശയമാണ് ചിത്രത്തിലൂടെ പറയുന്നതെന്നും " എറണാകുളം 'ഹോളിഡേ ഇൻ' എന്ന ഹോട്ടലിൽ  നടന്ന പ്രസ്സ് മീറ്റിൽ നടൻ വിഷ്ണു വിഷാൽ പറഞ്ഞു.  ഗുസ്തിയെ ആധാരാമാക്കി ഒരുക്കിയ ചിത്രത്തിൽ വീരയായി വിശാലും കീർത്തിയായി ഐശ്വര്യയും എത്തുന്നു. വീരയുടെയും കീർത്തിയുടെയും വിവിഹശേഷം അവർക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് ചിതം പറയുന്നത്.   വലിയ ട്വിസ്റ്റുകൾ ഉള്ള സിനിമ അല്ല. എന്നാൽ ചില സർപ്രൈസുകൾ ചിത്രത്തിലുടനീളം കാണാൻ സാധിക്കും എന്നും വിഷ്ണു വിശാൽ കൂട്ടിച്ചേർത്തു. "ഒരുപാട് നല്ല സിനിമകളുടെ ഭാഗമാവാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. 'ഗട്ടാ ഗുസ്തി' എനിക്കത്യാവശ്യം പെർഫോം ചെയ്യാൻ സാധിച്ച സിനിമയാണ്. കീർത്തിയെ നന്നായി അവതരിപ്പിച്ചു എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നതെന്നും  ഐശ്വര്യ  ലക്ഷ്മി പറഞ്ഞു.   പ്രൊഡ്യൂസർ കൂടിയായ വിഷ്ണുവാണ് എനിക്കീ കഥാപാത്രത്തെ നൽകിയതെന്നും ഐശ്വര്യ പറയുകയുണ്ടായി. 'ആർ ടി ടീം വർക്സ്'ൻ്റെയും 'വി വി സ്റ്റുഡിയോസ് 'ൻ്റെയും ബാനറിൽ തെലുങ്ക് താരം രവി തേജയും വിഷ്ണു വിശാലും ചേർന്നാണ്  നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ 2 ന് 'മാജിക് ഫ്രെയിംസ്' ചിത്രം കേരളത്തിലെത്തിക്കും. റിച്ചാർഡ് എം നാഥൻ ഛായഗ്രഹണവും  ജസ്റ്റിൻ പ്രഭാകരൻ സംഗീതവും നിർവ്വഹിച്ച ചിത്രത്തിന്റെ ഒരു പുതിയ ഗാനവും കൊച്ചിയിലെ പത്ര സമ്മേളനത്തിൽ വെച്ച് പുറത്തുവിട്ടു.പി ആർ ഒ സി.കെ.അജയ് കുമാർ. Read on deshabhimani.com

Related News