ദുൽഖർ സൽമാൻ്റെ പിറന്നാൾ ദിനത്തിൽ ബഹുഭാഷാ ബിഗ് ബജറ്റ് സിനിമയുടെ ആദ്യ പോസ്റ്റർ



  കൊച്ചി :  യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ...! 1964ൽ കൊടുമ്പിരി കൊണ്ട യുദ്ധത്തിനിടയിൽ വിരിഞ്ഞ  മനോഹര പ്രണയവുമായി ദുൽഖർ സൽമാൻ എത്തുന്നു. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ നിർമാണം സ്വപ്‍ന സിനിമാസിന്റെ ബാനറിൽ പ്രിയങ്ക ദത്താണ്. ഹന്നു രാഘവപുടിയാണ് സംവിധാനം. മഹാനടിക്ക് ശേഷം വൈജയന്തി മൂവിസും ദുൽഖറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിശാൽ ചന്ദ്രശേഖരാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്   Read on deshabhimani.com

Related News