ഐശ്വര്യ ലക്ഷ്മിയുടെ "കുമാരി" ടീസർ എത്തി



കൊച്ചി : ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോണ്, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, നിർമൽ സഹദേവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന 'കുമാരി' എന്ന ചിത്രത്തിന്റെ ടീസർ റീലീസായി. ഐശ്വര്യ ലക്ഷ്മിയും ഷൈന്‍ ടോം ചാക്കോയും  പ്രധാന കഥാപാത്രങ്ങളായി നിര്‍മ്മല്‍ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുമാരി'. 'രണം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനും  'ഹേ ജൂഡ് ' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമാണ് നിര്‍മ്മല്‍ സഹദേവ്. രാഹുല്‍ മാധവ്,സ്ഫടികം ജോര്‍ജ്,ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍,സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍, തന്‍വി റാം എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. എക്സിക്യൂട്ടീവ്  പ്രൊഡ്യൂസര്‍- ഹാരീസ് ദേശം, സംഗീതം- ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈന്‍- ഗോകുല്‍ ദാസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- സ്‌റ്റെഫി സേവ്യര്‍, പരസ്യകല- മോങ്ക്‌സ്,പി ആർ ഒ- എ എസ് ദിനേശ്.മാജിക് ഫ്രെയിംസ്  "കുമാരി " തീയറ്ററുകളിൽ എത്തിക്കുന്നു.   Read on deshabhimani.com

Related News