എബ്രിഡ് ഷൈനിന്റെ 'മഹാവീര്യർ' രാജസ്ഥാനിൽ ചിത്രീകരണം ആരംഭിച്ചു



ജയ്പൂർ : പത്ത് വർഷത്തെ ഇടവേളക്ക് ശേഷം നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന 'മഹാവീര്യർ' ഷൂട്ടിംഗ് രാജസ്ഥാനിൽ ആരംഭിച്ചു. എം മുകുന്ദന്റെയാണ് കഥയ്ക്ക് എബ്രിഡ് ഷൈൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന    ചിത്രത്തിൽ കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് നായിക. ലാൽ ,സിദ്ദിഖ്, വിജയ് മേനോൻ കൃഷ്ണ പ്രസാദ് മേജർ രവി അശ്വിൻ കുമാർ സൂരജ് എസ്‌ കുറുപ്പ്, സുധീർ പറവൂർ, ബാനുമതി കൂടാതെ നിരവധി പ്രമുഖ തരങ്ങളും അണിനിരക്കുന്നു.പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം - ചന്ദ്രമോഹൻ സെൽവരാജ്,  സംഗീതം - ഇഷാൻ ചാബ്ര, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - ലിബിൻ മോഹനൻ. വസ്ത്രാലങ്കാരം ചന്ദ്രകാന്തും മെൽവിനും ചേർന്ന് നിർവഹിച്ചിരിക്കുന്നു. നിർമ്മാണ നിർവഹണം - എൽ ബി ശ്യം ലാൽ, എഡിറ്റിംഗ് - മനോജ്‌, ശബ്ദ നിർവഹണം - സൗണ്ട് ഫാക്ടറി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ബേബി പണിക്കർ, സൗണ്ട് മിക്സിങ് - രാജ കൃഷ്ണൻ, വാർത്താ വിതരണം എ എസ് ദിനേശ് എന്നിവർ നിർവഹിക്കുന്നു. ജയ്‌പൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഉദയ്പൂർ, മുംബൈ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. Read on deshabhimani.com

Related News