"സീൻ നമ്പർ 36, മാളവിക വീട് " ജൂൺ 2-ന്



കൊച്ചി : അപ്പാനി ശരത്തിനെ നായകനാക്കി സുരേഷ് ​ സോപാനം കഥയെഴുതി സംവിധാനം ചെയ്യുന്ന" സീൻ നമ്പർ 36 മാളവിക വീട് " ജൂൺ രണ്ടിന് പ്രദർശനത്തിനെത്തുന്നു.മഞ്ജു സുരേഷ് ഫിലിംസിന്റെ ബാനറിൽ മഞ്ജു സുരേഷ് നിർമ്മിക്കുന്ന  ചിത്രത്തിൽ യുവതാരം വമിക സുരേഷ് നായികയാവുന്നു. കൈലാഷ്, ശശാങ്കൻ, നിർമ്മൽ പാലാഴി, ഹരീഷ് കണാരൻ, സബിത നായർ, പാപ്പൻ എന്നിവരാണ് മറ്റു താരങ്ങൾ. നർമ്മം, പ്രണയം ആക്ഷൻ എന്നിവയ്ക്ക്പ്രധാന്യം നൽകി ഒരുക്കുന്ന"സീൻ നമ്പർ 36, മാളവിക വീട് " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്ര സ്വാമി നിർവഹിക്കുന്നു. കൃഷ്ണകുമാർ വാലിശ്ശേരി തിരക്കഥസംഭാഷണമെഴുതുന്നു. ചിത്രസംയോജനം-ഹരി ജി നായർ, സം​ഗീത് കുമാർ സംഗീതം പകരുന്ന ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതം സായ് ബാലയുടെതാണ്.പ്രൊഡക്ഷൻ കൺട്രോളർ-അജിത്ത് ചെമ്പകശ്ശേരി,പ്രൊജക്ട് ഡിസൈനർ-പ്രഭീഷ് കാലിക്കറ്റ്, പ്രൊഡക്ഷൻ ഡിസൈനർ-ബാബു പഴിഞ്ചേരി, കല-ജോഷി അ​ഗസ്റ്റിൻ,കോസ്റ്റ്യൂം ഡിസൈനർ-നിലൂണ,വസ്ത്രാലങ്കാരം- സന്ദീപ്,സ്റ്റിൽസ്-സജിത്ത്,പരസ്യക്കല-മനോജ് ഡിസൈൻ,ഫിനാൻസ് കൺട്രോളർ-സുരേഷ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ,ആക്ഷൻ- ബ്രൂസ് ലി രാജേഷ്,പി ആർ ഒ : എ എസ് ദിനേശ്. Read on deshabhimani.com

Related News