കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്" അക്കുവിൻ്റെ പടച്ചോൻ " മികച്ച പരിസ്ഥിതി ചിത്രം



കൊച്ചി :  മുരുകൻ മേലേരി കഥയും തിരക്കഥയും  സംവിധാനവും നിർവഹിച്ച    'അക്കുവിന്റെ പടച്ചോൻ "മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കി. ദാദാ ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ഓണറബിൾ ജൂറി മെൻഷൻ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയ  ചിത്രത്തിലെ മുഖ്യകഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് മാസ്റ്റർ വിനായകാണ്.  മാമുക്കോയ, ശിവജി ഗു രുവായൂർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രകൃതിയോട് എങ്ങനെ ഇണങ്ങി ജീവിക്കണം എന്നതിനെക്കുറിച്ച് കുട്ടികളെ ബോധ വത്കരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബെറ്റർ എർത്ത് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, തമിഴകം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, തിൽശ്രീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, മകിഴ് മിത്രൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ എന്നിവയിലും മികച്ച ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. വിനായകാനന്ദ സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം  സിജോ കെ ജോസ് ആണ്. സംഗീതസംവിധായകൻ ഔസേപ്പച്ചനാണ് പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുള്ളത്. ജയകുമാർ ചെങ്ങമനാട് - അഷ്റഫ് പാലപ്പെട്ടി എന്നിവരുടെ വരികൾക്ക്  നടേഷ് ശങ്കർ , സുരേഷ് പേട്ട, ജോയ് മാധവൻ എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. എഡിറ്റർ-ജോമോൻ സിറിയക്, പ്രൊഡക്ഷൻ കൺട്രോളർ- റാഫി തിരൂർ,ആർട്ട്-ഗ്ലാറ്റൻ പീറ്റർ ,മേക്കപ്പ്-  എയർപോർട്ട് ബാബു,കോസ്റ്റ്യൂംസ്-അബ്ബാസ് പാണവള്ളി, കളറിസ്റ്റ്-അലക്സ് വർഗീസ്  (തപസി), , സൗണ്ട് ഡിസൈനർ ബിജു യൂണിറ്റി , ഡി  ടി എസ് മിക്സിംഗ് ജിയോ പയസ്, ഷൈജു എം എം ,സ്റ്റിൽസ്-അബിദ് കുറ്റിപ്പുറം, ഡിസൈൻ-ആഷ്‌ലി ലിയോഫിൽ. Read on deshabhimani.com

Related News