ജെൻ്റിൽമാൻ2ൻ്റെ കലാ സംവിധായകർ തോട്ടാ ധരണിയും മകളും



ചെന്നൈ :  'ജെൻ്റിൽമാൻ2 ' വിൻ്റെ കലാസംവിധായകരായി  ഇന്ത്യൻ സിനിമയിലെ പ്രഗൽഭനായ തോട്ടാ ധരണിയുടേയും അദ്ദേഹത്തിൻ്റെ മകൾ രോഹിണി  ധരണിയുടെയും പേരുകൾ നിർമ്മാതാവ് കെ ടി കുഞ്ഞുമോൻ പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലേയും ബ്രമാണ്ഡ സിനിമകൾക്ക്  കലാസംവിധായകനായി  പ്രവർത്തിച്ച്  ഇന്ത്യയിലെ പ്രശസ്തനായ കലാകാരനാണ് തോട്ടാ ധരണി. നായകൻ, ബോംബേ, ദളപതി, ചന്ദ്രമുഖി, ശിവാജി, ദശാവതാരം ' രുദ്രമാദേവി ', ' ഡാം 999 ' മലയാളത്തിൽ അഭിമന്യു എന്നീ സിനിമകളും  കെ ടി കുഞ്ഞുമോൻ തന്നെ നിർമ്മിച്ച  ജെൻ്റിൽമാൻ, കാതലൻ, കാതൽദേശം,രക്ഷകൻ എന്നീ   സൂപ്പർ ഹിറ്റ് സിനിമകൾക്കും തോട്ടാ ധരണി ഒരുക്കിയ സെറ്റുകൾ  പ്രശംസ പിടിച്ചുപറ്റിയിരുന്നു. മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്ടായ ' പൊന്നിയിൻ സെൽവ'ൻ്റെ പണിപ്പുരയിലാണിപ്പോൾ തോട്ടാ ധരണി. ജെൻ്റിൽമാൻ2 ' വിനു വേണ്ടി ഹോളിവുഡ് നിലവാരത്തിലുള്ള സെറ്റുകളാണ് തോട്ടാ ധരണിയും രോഹിണി  ധരണിയും ഒരുക്കുന്നത്. അണിയറ സാങ്കേതിക വിദഗ്ദരായി ഒന്നിനു പിറകെ ഒന്നായി പ്രഗൽഭർ അണി ചേരുകയാണ്.നേരത്തേ തന്നെ സവിധായകനായി ' ആഹാ കല്യാണം ' എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ യുവ സംവിധായകൻ എ. ഗോകുൽ കൃഷ്ണാ, സംഗീത സംവിധായകനായി മരഗതമണി (കീരവാണി), ഛായഗ്രാഹകനായി ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭരിൽ ഒരാളായ അജയൻ വിൻസെൻ്റ് എന്നിവരുടെ പേരുകളും പ്രഖ്യാപിച്ചിരുന്നു.   നായികമാരായി മലയാളികളായ നയൻതാരാ ചക്രവർത്തി, പ്രിയാ ലാൽ എന്നിവരും അഭിനയിക്കുന്നു. Read on deshabhimani.com

Related News