ഐശ്വര്യ ലക്ഷ്മിയുടെ 'അലകടൽ' ഗാനമെത്തി !



ചെന്നൈ : മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിൽ  മലയാളി താരം ഐശ്വര്യ ലക്ഷ്മി സമുദ്ര കുമാരി പൂങ്കുഴലി എന്ന സുപ്രധാന കഥാപാത്രത്തെ  അവതരിപ്പിക്കുന്ന പാട്ടും പോസ്റ്ററുകളുമെത്തി.  "കാറ്റ് പോലെ മൃദുവായവൾ, സമുദ്രം പോലെ ശക്തമായവൾ" എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് അണിയറ പ്രവർത്തകർ പൂങ്കുഴലിയെ മാധ്യമങ്ങളിലൂടെ  പരിചയപ്പെടുത്തിയത്. പൊന്നിയിൻ സെൽവനിൽ ശക്തമായ കഥാ പാത്രമാണ്  ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന പൂങ്കുഴലി. കാർത്തിയുടെ വന്തിയ തേവനാണ്  ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കാർത്തിയുടെ വന്തിയ തേവൻ്റെയും ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന പൂങ്കുഴലിയുടേയും " അലകടലാഴം ഒരുമോ നിലാവേ ഏലോ ഏലേലോ, അകമലർ ദാഹം മിഴിയിൽ തെളിയാമോ ഏലോ ഏലേലോ" എന്ന പ്രണയ  ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ എത്തിക്കഴിഞ്ഞു.  മദ്രാസ് ടാക്കീസും, ലൈക്കാ പ്രൊഡക്ഷൻസുമാണ് നിർമ്മാണം. റഫീക് അഹമ്മദ് രചിച്ച് ഏ.ആർ.റഹ്മാൻ്റെ സംഗീതത്തിൽ ശ്വേതാ മോഹൻ ആലപിച്ച ഗാനം. രാവിൽ, ആകാശ ത്തിൻ്റെയും കടലിൻ്റെയും പശ്ചാത്തലത്തിൽ  പകർത്തിയത് രവി വർമ്മനാണ് ക്യാമറയിൽ പകർത്തിയത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം  ഡ്രീം പ്രോജക്ടായ പൊന്നിയിൻ സെൽവൻ അണിയിച്ചൊരുക്കുന്നത്. തമിഴ് സിനിമയിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ പ്രശസ്തരും പ്രഗൽഭരുമായ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും മണിരത്നത്തിനൊപ്പം അണിചേർന്ന പൊന്നിയിൻ സെൽവനെ സ്വീകരിക്കാൻ സിനിമാ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.രണ്ടു ഭാഗങ്ങളായി മലയാളം ഉപ്പെടെ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന പൊന്നിയിൻ സെൽവൻെറ ആദ്യ ഭാഗമായ പി എസ്-1 സെപ്റ്റംബർ 30ന് ലോകമെമ്പാടും റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവിസാണ് പൊന്നിയിൻ സെൽവൻ-1 കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. പി ആർ ഒ : സി.കെ.അജയ് കുമാർ  (മദ്രാസ് ടാക്കീസ് - ലൈക്കാ പ്രൊഡക്ഷൻസ്)   Read on deshabhimani.com

Related News