‘കൂട്ടുവേഷങ്ങള്‍’ക്ക് മ്യൂണിക്ക് പുരസ്കാരം



കൊച്ചി: മികച്ച സം​ഗീത ഹ്രസ്വചിത്രത്തിനുള്ള മ്യൂണിക്ക് പുരസ്കാരം രമേശ് വർമ്മ സംവിധാനം ചെയ്ത ‘കൂട്ടുവേഷങ്ങൾ’ നേടി. നിരവധി വിദേശ സം​ഗീത ഹ്രസ്വചിത്രങ്ങളെ പിന്നിലാക്കിയാണ് പുരസ്കാര നേട്ടം.  പി കെ മുരളികൃഷ്ണൻറെ രചനയ്ക്ക് സജിത്ത് പള്ളിപ്പുറം സം​ഗീതം നൽകിയ 'രാവിനെ പ്രിയതരമാക്കിയ...' പ​ദത്തിൻറെ ദൃശ്യാവിഷ്കാരമാണിത്. സുനിലാല്‍ ചേര്‍ത്തലയാണ് പശ്ചാത്തല സം​ഗീതം. ഫാക്ട് പത്മനാഭനും കോട്ടക്കല്‍ നന്ദകുമാരനുമാണ് പ്രധാനവേഷത്തിലെത്തുന്നത്. ഏഴുമിനിറ്റാണ് ദൈർഘ്യം.  ഉണ്ണികൃഷ്ണൻ യവനികയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. ‌കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ നാടക വിഭാഗത്തിൽ അധ്യാപകനും നാടക-കഥകളി കലാകാരനും സംവിധായകനുമായ രമേശ് വർമ്മ ബിഗ്ബി, ഉസ്താദ് ഹോട്ടൽ, നിരവധി വിദേശ ഫെസ്റ്റിവലുകളിൽ ശ്രദ്ധേയമായ 137 ഓഡിഷൻ അവരാഹാം യാക്കൂബ് തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര ലോകത്തും ശ്രദ്ധേയനാണ്. Read on deshabhimani.com

Related News