അനിറ്റ അഗസ്റ്റ്യൻ സംവിധാനം ചെയ്യുന്ന മൂരി ചിത്രീകരണം പൂർത്തിയായി



കൊച്ചി :  ബിരുദ വിദ്യാർത്ഥിനി അനിറ്റ അഗസ്റ്റ്യൻ സംവിധായികയായ മൂരി ചിത്രീകരണം പൂർത്തിയായി. മേക്കുന്നേൽ ഫിലിംസിന്റെ  ബാനറിൽ ശ്രീ. വിൻസെന്റ് മേക്കുന്നേൽ ഫീമെയിൽ ഉണ്ണികൃഷ്ണൻ, ഡീസന്റ് പാർട്ടിസ്, തുടങ്ങിയ  ചിത്രങ്ങൾക്കു ശേഷം നിർമിക്കുന്നആക്ഷൻ സസ്പെൻസ് ത്രില്ലെർ പോലീസ് കഥയാണ് മൂരി. ഓസ്ട്രിയയിൽ ബാങ്ക് ഉദ്യോഗസ്ഥനായ  പുതുമുഖം ടോണി മേക്കുന്നേൽ ഈ  ചിത്രത്തിൽ  വളരെ  ശ്രെദ്ദേയമായ വേഷം ചെയ്യുന്നു. ചിത്രത്തിന്റെ  രചനയും  സംവിധായിക അനീറ്റ അഗസ്റ്റിൻ നിർവ്വഹിക്കുന്നു.   രചന  ദീപ ചന്ദ്രോത്, ആലാപനം. അഭിജിത് കൊല്ലം, അന്ന ബേബി, സംഗീതസംവിധാനം ജീവൻ സോമൻ. ചായാഗ്രഹണം സാജൻ. പി. ജെ.എഡിറ്റിംഗ് ലിന്റോ തോമസ്. ശബ്ദ മിസ്രണം മ്യൂസിക് ജോസിആലപ്പി. സീമ ജി നായർ, സാംജി, തൊണ്ടി മുതലും  ദൃക്‌സാക്ഷിയും ഫെയിം ഡിവൈഎസ്പി മധുസൂദനൻ, ഡിവൈഎസ്പി സോമരാജൻ, അഗസ്റ്റിൻ വർഗീസ്, അർച്ചന, വിനീത, സജിത്ത് തോപ്പിൽ, വെങ്കിട്ട രാം, ജോസി, മാജേഷ് സന്ധ്യ, അനീറ്റ അഗസ്റ്റിൻ, കുമാരി. മഹിമ  മഹേഷ്‌,ഉദയ രാജ്, വിൻസെന്റ് മേക്കുന്നേൽ, ഡയറക്ടർ റോയ്. പി, ഡോക്ടർജാസ്മിൻ, ഡോക്ടർഅക്ഷയ, അഗസ്റ്റിൻ മേക്കുന്നേൽ, ബിജു ഫ്രാൻസിസ്, ഡയറക്ടർ ജോമോൻ ജോർജ്, റൂബി തോമസ് ( റൂബി ഫിലിംസ്)തുടങ്ങി വൻ  താരനിര  ഈ  ചിത്രത്തിൽ വേഷമിടുന്നു. പ്രൊഡക്ഷൻ  കൺട്രോളർ  രാജേഷ് കളമശ്ശേരി. പ്രൊജക്റ്റ്ഡിസൈനർ  അഗസ്റ്റിൻ വർഗീസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിനീഷ് ബാബു.വസ്ത്രാലങ്കാരം മിനി.മേക്കപ്പ് പിയൂഷ് പുരുഷു.പി ആർ ഒ  എം കെ ഷെജിൻ ആലപ്പുഴ. Read on deshabhimani.com

Related News