സുധീഷ് നായകനാകനായി " മഴ പെയ്യുന്ന കടൽ " ഫസ്റ്റ് ലുക്ക് പോസ്ററർ റിലീസ് ചെയ്തു



കൊച്ചി :  നടൻ സുധീഷിനെ കേന്ദ്ര കഥാപാത്രമാക്കി ലിഗോഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന " മഴ പെയ്യുന്ന കടൽ " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്ററർ പ്രശസ്ത താരങ്ങളായ ബിജു മേനോൻ, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. റെഡ് ബാറ്റ് ആർട്ട് ഡോറിന്റെ ബാനറിൻ ഷാജി സി കൃഷ്ണൻ തിരക്കഥ സംഭാഷണമെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കർ നിർവ്വഹിക്കുന്നു.സംഗീതം-കൈലാസ് മേനോൻ, എഡിറ്റർ-അപ്പു എൻ ഭട്ടതിരി. പ്രൊഡക്ഷൻ കൺട്രോളർ -ജാവേദ് ചെമ്പ്,കല- സുഭാഷ് കരുൺ, മേക്കപ്പ്- അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം-, സ്റ്റെഫി സേവ്യർ,സ്റ്റിൽസ് -രാഗേഷ് നായർ, പരസ്യക്കല- യെല്ലോട്ടൂത്ത്സ്,സഹ സംവിധാനം- മനു പിള്ള, വാർത്ത പ്രചരണം- എ എസ് ദിനേശ്. Read on deshabhimani.com

Related News