ഹേർ’ തിരുവനന്തപുരത്ത് തുടങ്ങി



കൊച്ചി : ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹേർ’ തിരുവനന്തപുരത്ത് തുടങ്ങി. എ.ടി സ്റ്റുഡിയോയുടെ ബാന്നറിൽ നിർമ്മിക്കുന്ന ചിത്രം ഐ ബി സതീഷ് എം എൽ എയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. നിർമാതാവ് ജി സുരേഷ് കുമാർ ആദ്യ ക്ലാപ്പടിച്ചു.  ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 5 സ്ത്രീകളുടെ കഥകൾ ഉൾക്കൊള്ളുന്ന 'ഹേർ' എന്ന ചിത്രത്തിന്റെ സംവിധാനം ലിജിൻ ജോസ് നിർവ്വഹിക്കുന്നു. നിർമ്മാണം- അനീഷ് എം തോമസ്, തിരക്കഥ - അർച്ചന വാസുദേവ് . ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവർ ആണ്  പ്രധാന വേഷങ്ങൾ. ഉർവശി തിയറ്റേഴ്‌സിന്റെ ബാനറിൽ സഹനിർമ്മാതാവായി ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, 'നീ കോ ഞാ ചാ', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?' തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ ഭാഗമായ അനീഷ് എം തോമസിന്റെ ആദ്യത്തെ സ്വതന്ത്ര പ്രൊജക്റ്റാണ് ‘ഹേർ’. സംവിധായകൻ ലിജിൻ ജോസ് ഫഹദ് ഫാസിൽ നായകനായ ‘ഫ്രൈഡേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും പിന്നീട് 'ലോ പോയിന്റ്' എന്ന ചിത്രത്തിലൂടെയും ‘81/2 ഇന്റർകട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ ജി ജോർജ്ജ്’ എന്ന ഡോക്യുമെന്ററിയിലൂടെയും സംവിധാനമികവ് പ്രകടമാക്കിയ ലിജിന്റെ മൂന്നാമത്തെ ചിത്രമായ 'ചേര'യുടെ ചിത്രീകരണം പൂർത്തിയാക്കിയാണ് ഹേർ തുടക്കും കുറിച്ചത്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും ഗോവിന്ദ് വസന്ത സംഗീതവും ഒരുക്കുന്നു. സൗണ്ട് ഡിസൈൻ രാജ കൃഷ്ണൻ ,സമീറ സനീഷ് വസ്ത്രാലങ്കാരവും ഹംസ കലാ സംവിധാനവും നിർവ്വഹിക്കും. ഷിബു ജി സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ. Read on deshabhimani.com

Related News