സീമാ ബിശ്വാസിൻ്റെ ‘ഇടം’ എത്തുന്നു



  കൊച്ചി: ‘ശാന്തം’, ‘ബാല്യകാല സഖി’ എന്നീ ചിത്രങ്ങൾക്കു ശേഷം സീമാ ബിശ്വാസ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ‘ഇടം’  ജയാ ജോസ് രാജ് സംവിധാനം ചെയ്യുന്ന ‘ഇടം’ ഏകം ഒടിടി ഡോട്ട് കോമിലൂടെ ജനങ്ങളിലേക്ക് എത്തും. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെടുന്നവരുടെ വേദനകളിലേക്ക്, അവരുടെ ജീവിതത്തിലേക്കാണ് ‘ഇടം’ ക്യാമറ തിരിക്കുന്നത്. സീമാ ബിശ്വാസ്, ഹരീഷ് പേരടി, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ബോധി അക്കാദമി നിർമിച്ചിരിക്കുന്ന ചിത്രത്തിൽ പ്രതാപ് പി.നായർ ക്യാമറയും എഡിറ്റിങ്  മനോജ് കണ്ണോത്തും വാർത്ത പ്രചരണം പി.ശിവപ്രസാദും നിര്‍വ്വഹിക്കുന്നു. Read on deshabhimani.com

Related News