മെഹ്ഫിൽ ദുബായ് ഫിലിം ഫെസ്റ്റിവൽ : ബൈജുരാജ് ചേകവർ മികച്ച സംവിധായകൻ



ഷാർജ : രണ്ടാമത് മെഹ്ഫിൽ ദുബായ് ഫിലിം ഫെസ്റ്റിവലിൽ മേളയിലെ ഏറ്റവും മികച്ച സംവിധായകനുള്ള അവാർഡ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലെ അവാർഡ് നൈറ്റിൽ വെച്ച് എൽ, ഐ , ബി - ലൈഫ് ഈസ് ബ്യുട്ടിഫുളിന്റെ സംവിധായകൻ ബൈജുരാജ് ചേകവർ ഏറ്റുവാങ്ങി . ഇരുപത്തി അയ്യായിരം രൂപയും , പ്രശസ്തി പത്രവും , ശില്പവുമാണ് അവാർഡ് . എൽ ഐ ബി യ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച രാഗേഷ് നാരായണനാണ്  മികച്ച ഛായാഗ്രാഹകനുള്ള അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത് . രാഗേഷ് നാരായണന്റെ അഭാവത്തിൽ ചിത്രത്തിന്റെ പ്രോജക്ട് കൺസൾട്ടന്റ്ആയ വി പി ഷാജി കായക്കൊടി അവാർഡ് ഏറ്റുവാങ്ങി . കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തിൽ അവാർഡ് നേടിയ ഹേമ എസ്‌ ചന്ദ്രേടത്തിന്റെ രചനയെ  ആസ്പദമാക്കി നിർമ്മിച്ച ചിത്രം ഒട്ടേറെ മേളകളിൽ പുരസ്‌കാരങ്ങൾ  നേടിയിട്ടുണ്ട് . പരിസ്ഥിതി കേന്ദ പ്രമേയമായി വരുന്ന ഈ ചിത്രം മിനി മോഹൻ , ശശികുമാർ തെന്നല , ഡോക്ടർ ചാന്ദ്നി സജീവൻ , പ്രകാശ് വി പി , ഡോക്ടർ മൃണാളിനി എന്നിവർ ചേർന്നാണ് നിർമ്മിച്ചത് . അഖിൽ പ്രഭാകർ , ഫെറ ഷിബില ( കക്ഷി അമ്മിണി പിള്ള ഫെയിം ), സജ്ന നജാം , പ്രവീൺ പരമേശ്വർ , പ്രേംരാജ് കായക്കൊടി , സന്തോഷ് സൂര്യ,  ലൈല പോക്കർ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു . ബിജി ബാൽ , ദീപു ജോസഫ് , രംഗനാഥ് രവി , ഫസൽ എ ബക്കർ , ലിജു പ്രഭാകർ , സുരേഷ് ബാബുനന്ദന , സുമിൽ ശ്രീധരൻ , രഘുനാഥ് , ശാരദ എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക കലാകാരന്മാർ . ചിത്രത്തിന്റെ ക്ളൈമാക്സിലെ പ്രളയ രംഗങ്ങൾ തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന മലയാളത്തിലെ അപൂർവ്വം ഷോർട്ട് ഫിലിമുകളിലൊന്ന് എന്ന വിശേഷണം എൽ ഐ ബി യ്ക്ക് സമ്മാനിച്ചിട്ടുണ്ട് . മികച്ച പ്രേക്ഷക പിന്തുണയോടെ ചിത്രം ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ് . Read on deshabhimani.com

Related News