ഒരു വയനാടൻ പ്രണയകഥ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി



കൊച്ചി : ഒരു വയനാടൻ പ്രണയകഥ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി. സ്കൂൾ തലങ്ങളിൽ നിന്നാരംഭിക്കുന്ന കൗമാര മനസ്സുകളുടെ പ്രണയ ചാപല്യങ്ങൾ  വയനാടിന്റെ ഹരിതാഭയാർന്ന പശ്ചാത്തലത്തിലുള്ള  പ്രണയകഥ രചനയും സംവിധാനവും  ഇല്യാസ് മുടങ്ങാശ്ശേരിയാണ്.   എം കെ പ്രൊഡക്ഷൻസിന്റെ  ബാനറിൽ ലത്തീഫ് കളമശ്ശേരി,ഇല്യാസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പുതുമുഖങ്ങളായ ജീസജ്  ആന്റണി നായകനായും ജൂഹി നായികയായും എത്തുന്നു. ഛായാഗ്രഹണം  മധുമാടശ്ശേരിയും  ലെജിൻ ചെമ്മാനി എഴുതിയ ഗാനങ്ങൾക്ക്  ആലാപനം വിജയ് യേശുദാസും മുരളി അപ്പാടത്ത് സംഗീതവും  വാർത്താവിതരണം  എം കെ ഷെജിൻ ആലപ്പുഴയും. Read on deshabhimani.com

Related News