പോയിന്റ് റേഞ്ച് , അന്തർവാഹിനി ; ഡി എം പ്രൊഡക്ഷൻസ് സജീവമാകുന്നു



കൊച്ചി : ഡി എം പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷിജി മുഹമ്മദ് നിർമ്മിച്ച്  എം. എസ്. ലിമു ശങ്കർ സംവിധാനം ചെയ്യുന്ന അന്തർവാഹിനിയുടെ ചിത്രീകരണം മെയ് ഏഴിന് കൊച്ചിയിൽ ആരംഭിക്കുന്നു. ഹ്യൂമറിന് പ്രാധാന്യം നൽകി  മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി  ചിത്രീകരിക്കുന്ന  അന്തർവാഹിനി ഡി എം  പ്രൊഡക്ഷൻ ഹൗസ് പ്രദർശനത്തിനെത്തിക്കും. ഷിജി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള  ഡി എം പ്രൊഡക്ഷൻ ഹൗസിന്റെ ആദ്യ സംരംഭമായ പോയിന്റ് റേഞ്ച് എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണ്. സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അപ്പാനി ശരത്താണ് നായകൻ. മലയാളത്തിൽ തുടർച്ചയായി സിനിമകൾ എടുക്കുന്ന പ്രൊഡക്ഷൻ കമ്പനികളുടെ നിരയിലേക്ക് ഡി എം പ്രൊഡക്ഷൻ ഹൗസ് എന്ന പുതിയൊരു നിർമ്മാണ വിതരണ കമ്പനി കൂടി നിലയുറപ്പിക്കുകയാണ്.പി ആർ ഒ : അഞ്ജു അഷറഫ്. Read on deshabhimani.com

Related News