മാധുരി ദീക്ഷിതിന്‌ അധിക്ഷേപം; നെറ്റ്‌ഫ്ലിക്‌സ്‌ ഷോ "ബിഗ്‌ബാങ്‌ തിയറി' സിന്‌ നോട്ടീസ്‌



ഒടിടി ഭീമനായ നെറ്റ്ഫ്ലിക്‌സിന്റെ ജനപ്രിയ ഷോയായ ദി ബിഗ് ബാംഗ് തിയറിയുടെ ചില എപ്പിസോഡുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ നോട്ടീസ്‌. പൊളിറ്റിക്കൽ അനലിസ്റ്റ് മിഥുൻ വിജയ് കുമാറിൽ നിന്നാണ്‌ നെറ്റ്‌ഫ്ലിക്‌സിന്‌ നോട്ടീസ് ലഭിച്ചത്‌. ഷോയിൽ അപകീർത്തികരമായ പരാമർശങ്ങൾ ഉണ്ടായെന്നും അത്‌  സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. ഷോ ലിംഗവിവേചനവും സ്‌ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ദി ബിഗ് ബാംഗ് തിയറിയുടെ രണ്ടാം സീസണിന്റെ ആദ്യ എപ്പിസോഡിൽ, ഷെൽഡൺ കൂപ്പറായി വേഷമിടുന്ന ജിം പാർസൺസ്, ഐശ്വര്യ റായിയെ മാധുരി ദീക്ഷിതുമായി താരതമ്യം ചെയ്‌തു. ഒരു സീനിൽ അദ്ദേഹം ഐശ്വര്യയെ ‘ഒരു പാവപ്പെട്ടവന്റെ മാധുരി ദീക്ഷിത്’ എന്ന് വിളിച്ചു. പ്രതികരണമായി, കുനാൽ നയ്യാർ അവതരിപ്പിച്ച രാജ് കൂത്രപ്പള്ളി എന്ന കഥാപാത്രം പറയുന്നു, "ഐശ്വര്യ റായ് ഒരു ദേവതയാണ്, താരതമ്യപ്പെടുത്തുമ്പോൾ, മാധുരി ദീക്ഷിത് ഒരു കുഷ്ഠരോഗിയായ വേശ്യയാണ്." നോട്ടീസിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളോട് പ്രതികരിക്കുന്നതിൽ പരാജയപ്പെടുകയോ അല്ലെങ്കിൽ അനുസരിക്കാതിരിക്കുകയോ ചെയ്‌താൽ നെറ്റ്ഫ്ലിക്‌സിനെതിരെ കൂടുതൽ നിയമനടപടി സ്വീകരിക്കുമെന്ന് മിഥുൻ വിജയ് കുമാർ വ്യക്തമാക്കി. Read on deshabhimani.com

Related News