നവ്യ നായർ നായികയായെത്തുന്ന "ഒരുത്തീ’ഫസ്റ്റ് ലുക്ക് പോസ്‌റ്റർ



വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന മലയാളചിത്രം ഒരുത്തിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിവിധ മേഖലകളിൽനിന്നുള്ള വനിതകൾ സമൂഹമാധ്യമങ്ങൾവഴി പങ്കുവച്ചു. കെ കെ ശൈലജ ടീച്ചർ, പി ടി ഉഷ, അഞ്ജലി മേനോൻ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റർപങ്കുവച്ചത്. നവ്യ നായരും വിനായകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച നടിക്കുള്ള ജെ സി ഡാനിയൽഫൗണ്ടേഷൻഫിലിം അവാർഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് 2020, ഗാന്ധിഭവൻചലച്ചിത്ര അവാർഡ് 2020 എന്നിവ നവ്യ നായർക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്‌ദുൾ നാസറാണ് ഒരുത്തീ  നിർമ്മിക്കുന്നത്. എസ് സുരേഷ് ബാബുവിൻ്റേതാണ് തിരക്കഥ. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. ഗോപി  സുന്ദറാണ്  ചിത്രത്തിലെ  ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. തകര ബാൻറ് രചിച്ച ഒരു   ഗാനവും ചിത്രത്തിലുണ്ട്. ലിജോ പോൾ എഡിറ്ററും ഡിക്‌സൺ പൊടുതാസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാണ്. ആലങ്കോട് ലീലാകൃഷ്‌ണനും ബി കെ ഹരിനാരായണനും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. മേക്കപ്പ് - രതീഷ് അമ്പാടി, വസ്‌ത്രാലങ്കാരം -സമീറ സനീഷ്. ത്രില്ലുകൾ കൈകാര്യം ചെയ്യുന്നത് ജോളി ബാസ്റ്റിനാണ്. കെ ജെ വിനയൻ ആണ് ചിത്രത്തിന്റെ  ചീഫ് അസോസിയേറ്റ്  ഡയറക്‌ടർ. സ്റ്റിൽസ്  പകർത്തിയത് അജി മസ്‌കറ്റും ഡിസൈൻ കൈകാര്യം ചെയ്യുന്നത്  കോളിൻസ് ലിയോഫിലുമാണ്. പിആർഒ - ആതിര ദിൽജിത്ത്. Read on deshabhimani.com

Related News