ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു; കൈയടി നേടി ഇന്ദ്രൻസും അല്ലു അർജുനും

രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് നടൻ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്കാരം സ്വീകരിക്കുന്നു


ന്യൂഡൽഹി > ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്‌തു.  ‘ഹോം’ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്കാരം സ്വീകരിച്ചു. മികച്ച സിനിമക്കുള്ള പുരസ്കാരം ഹോം സിനിമയുടെ നിർമാതാവ് വിജയ് ബാബു ഏറ്റുവാങ്ങി. നായാട്ടിന് തിരക്കഥയൊരുക്കിയ ഷാഹി കബീർ മികച്ച തിരക്കഥാകൃത്തിനും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ‘മേപ്പടിയാൻ’ സംവിധായകൻ വിഷ്ണു മോഹനും സ്വീകരിച്ചു. എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്‌കാരങ്ങൾ നേടിയത്. മികച്ച നടനുളള പുരസ്കാരം അല്ലു അർജുനും നടിക്കുള്ള പുരസ്കാരം ആലിയ ഭട്ടും കൃതി സനോണും സ്വീകരിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 'റോക്കട്രി- ദ നമ്പി ഇഫക്ടി'നുവേണ്ടി നിർമാതാവ് വർഗീസ് മൂലനും മികച്ച സംവിധായകനുള്ള പുരസ്‌കാരം 'ഗോദാവരി' എന്ന മറാത്തി ചിത്രത്തിന്റെ സംവിധായകൻ നിഖിൽ മഹാജൻ ഏറ്റുവാങ്ങി. നടി വഹീദ റഹ്‌മാന് ദാദാ സാഹേബ് പുരസ്‌കാരം നൽകി ആദരിച്ചു. Read on deshabhimani.com

Related News