നാനിയും നസ്രിയയും ഒന്നിക്കുന്ന "അന്റെ സുന്ദരനികി' ടീസർ 20ന്



പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവീസിന്റെ ബാനറിൽ വിവേക് ​​ആത്രേയ സംവിധാനം ചെയ്‌ത് നാനി നായകൻ ആകുന്ന റൊമാന്റിക് കോമഡി എന്റർടെയ്‌നർ "അന്റെ സുന്ദരനികി' ആരാധകരിലേക്ക് ഉടനെത്തുമെന്ന സൂചനയുമായി അണിയറ പ്രവർത്തകർ. വിവേക് ​​സാഗർ സംഗീതം നൽകിയ ചിത്രത്തിലെ ആദ്യ ഗാനം സൂപ്പർഹിറ്റായിരുന്നു. ഇപ്പോൾ ടീസർ ഏപ്രിൽ 20ന് എത്തുമെന്ന പ്രഖ്യാപനവുമായി രണ്ട് പോസ്റ്ററുകൾ പുറത്തിറക്കി. നികേത് ബൊമ്മി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രവിതേജ ഗിരിജലയാണ്. ജൂൺ 10 ന് മൂന്ന് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന് ആഹാ സുന്ദര എന്നാണ് പേര്. നദിയ, ഹർഷവർദ്ധൻ, രാഹുൽ രാമകൃഷ്‌ണ, സുഹാസ്, തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാങ്കേതിക സംഘം: രചന, സംവിധാനം : വിവേക് ​​ആത്രേയ, നിർമ്മാതാക്കൾ: നവീൻ യേർനേനി, രവിശങ്കർ വൈ, ബാനർ: മൈത്രി മൂവി മേക്കേഴ്‌സ്, സിഇഒ: ചെറി, സംഗീതം: വിവേക് ​​സാഗർ, ഛായാഗ്രാഹകൻ: നികേത് ബൊമ്മി, എഡിറ്റർ: രവിതേജ ഗിരിജല, പ്രൊഡക്ഷൻ ഡിസൈൻ: ലത നായിഡു, പബ്ലിസിറ്റി ഡിസൈൻ: അനിൽ & ഭാനു, പിആർഒ: ആതിര ദിൽജിത്ത്. Read on deshabhimani.com

Related News