‘നല്ല വിശേഷം’ ഒടിടി റിലീസ്‌ 15 ന്



കൊച്ചി > വരും തലമുറയ്ക്കു വേണ്ടി ജലം സംരക്ഷിക്കേണ്ടതിന്റെയും  പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത  പകരുന്ന ചിത്രം ' നല്ലവിശേഷം’  15ന്‌ വിവിധ ഒടിടികളിൽ റലിസ്‌ ചെയ്യും. സൈനപ്ളേ, ഫസ്റ്റ്ഷോസ്, സിനിയ, കൂടെ, റൂട്ട്സ്, എല്‍ എം, ഫിലിമി തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിലാണ്‌ റിലീസ്‌ ആകുന്നത്‌. മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും കരസ്ഥമാക്കിയ ചിത്രമാണ്‌  നല്ലവിശേഷം. ശ്രീജി ഗോപിനാഥൻ,  ബിജു സോപാനം, ഇന്ദ്രൻസ്‌, ചെമ്പില്‍ അശോകൻ, ബാലാജി ശര്‍മ്മ, ദിനേശ  പണിക്കര്‍, കാക്കമുട്ട ശശികുമാര്‍, കലാഭവൻ നാരായണൻ കുട്ടി, തിരുമല രാമചന്ദ്രൻ, ചന്ദ്രൻ. മധു വളവില്‍, അപര്‍ണ്ണ നായര്‍, അനീഷ, സ്റ്റെല്ല, ബേബി വര്‍ഷ, ശ്രീജ വയനാട്, രഞ്ജു നിലമ്പൂര്‍ എന്നിവര്‍ അഭിനയിക്കുന്നു. ബാനര്‍, നിര്‍മ്മാണം ‐  അജിതൻ, ഛായാഗ്രഹണം ‐ നൂറുദ്ദീൻ ബാവ, തിരക്കഥ, സംഭാഷണം‐വിനോദ്‌ കെ വിശ്വൻ, എഡിറ്റിംഗ്‌  ‐ സുജിത്‌ സഹദേവ്‌ , ചീഫ്‌  അസ്സോസിയേറ്റ് ഡയറക്ടര്‍ ‐ മനീഷ് ഭാര്‍ഗവൻ, കല‐ രാജീവ്, ചമയം ‐ മഹേഷ് ചേര്‍ത്തല, കോസ്റ്റ്യും ‐ അജി മുളമുക്ക്, കോറിയോഗ്രാഫി ‐കൂള്‍ ജയ്‌ , ഗാനരചന ഉഷാമേനോൻ  (മാഹി), സംഗീതം ‐ സൂരജ് നായര്‍, റെക്സ്, സൗണ്ട് എഫക്ട്‌  ‐സുരേഷ് സാബു, പശ്ചാത്തലസംഗീതം ‐വിനു തോമസ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ശ്യാം സരസ്സ്, ഫിനാൻസ് കണ്‍ട്രോളര്‍ ‐ സതീഷ്, യൂണിറ്റ് ‐ചിത്രാഞ്ജലി, പി ആര്‍ ഓ ‐ അജയ് തുണ്ടത്തില്‍. Read on deshabhimani.com

Related News